ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ ജാവലിന്‍ ഒന്നര കോടി രൂപയ്ക്ക് വിറ്റു; പണം പ്രധാനമന്ത്രിക്ക്

രേണുക വേണു| Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2021 (14:32 IST)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം അവസാനിച്ചു. ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയിലൂടെ ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ച നീരജ് ചോപ്രയുടെ ജാവലിന്‍ ലേലത്തില്‍ പോയത് ഒന്നര കോടി രൂപയ്ക്ക്. പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങളില്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് നീരജ് ചോപ്രയുടെ ജാവലിന് തന്നെയാണ്. ഇ-ലേലത്തിലൂടെയാണ് സാധനങ്ങള്‍ വിറ്റത്. 1,348 സാധനങ്ങളാണ് മൂന്നാം ഘട്ട ലേലത്തില്‍ ഉണ്ടായിരുന്നത്. ഒളിംപിക്‌സ് കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ആണ് നീരജ് ചോപ്ര തന്റെ ജാവലിന്‍ പ്രധാനമന്ത്രിക്ക് സ്‌നേഹ സമ്മാനമായി നല്‍കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :