ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി; ഇനിയുള്ള എല്ലാ കളികള്‍ ജയിച്ചാലും കാര്യമില്ല !

രേണുക വേണു| Last Modified വ്യാഴം, 5 മെയ് 2022 (08:26 IST)

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഉറപ്പായി. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 13 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ചെന്നൈയുടെ എല്ല് പ്രതീക്ഷകളും മങ്ങിയത്. നേരത്തെ മുംബൈ ഇന്ത്യന്‍സും പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഈ സീസണില്‍ ചെന്നൈയുടെ പത്ത് കളികള്‍ പൂര്‍ത്തിയായി. ഇതില്‍ ഏഴിലും തോറ്റു. ശേഷിക്കുന്ന നാല് കളികളില്‍ നാലിലും ജയിച്ചാലും ചെന്നൈ ഇനി പ്ലേ ഓഫ് കാണില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :