1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Phil Salt to continue in IPL

Phil Salt: 'ആര്‍സിബി മുഖ്യം'; ഫില്‍ സാള്‍ട്ട് ഐപിഎല്ലില്‍ 'തുടരും', ഇംഗ്ലണ്ടിലേക്കില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഫില്‍ സാള്‍ട്ടിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടില്ല

Virat Kohli and Phil Salt (RCB)
Phil Salt: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകര്‍ക്കു സന്തോഷവാര്‍ത്ത. വെടിക്കെട്ട് ബാറ്റര്‍ ഫില്‍ സാള്‍ട്ട് ഐപിഎല്ലില്‍ തുടരും. ഐപിഎല്‍ 2025 സീസണ്‍ പൂര്‍ത്തിയായിട്ടേ സാള്‍ട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങൂ. 
 
ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതോടെ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം നേരത്തെ നിശ്ചയിച്ചതില്‍ നിന്നും നീണ്ടുപോയി. ഇതേ തുടര്‍ന്ന് പല വിദേശ താരങ്ങളും നാടുകളിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. ചില താരങ്ങളെല്ലാം ഇതിനോടകം ഇന്ത്യ വിട്ടു. എന്നാല്‍ ആര്‍സിബിയുടെ പ്രധാന താരമായ ഫില്‍ സാള്‍ട്ട് ഐപിഎല്ലില്‍ തുടരാന്‍ തീരുമാനിച്ചു. 
 
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഫില്‍ സാള്‍ട്ടിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ തുടരാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ടീം സെലക്ഷനില്‍ നിന്ന് സാള്‍ട്ടിനെ ഒഴിവാക്കിയത്. ആര്‍സിബിയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് സാള്‍ട്ട് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ പരുക്കിനെ തുടര്‍ന്ന് പുറത്തായതിനാല്‍ സാള്‍ട്ടിന്റെ കൂടി അസാന്നിധ്യം തിരിച്ചടിയാകുമെന്ന് വിലയിരുത്തിയ ആര്‍സിബി മാനേജ്‌മെന്റ് ഇംഗ്ലണ്ട് താരവുമായി സംസാരിച്ചിരുന്നു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Jasprit Bumrah: ബുമ്രയെ എന്ത് കൊണ്ട് നായകനാക്കുന്നില്ല, മനസിലാകുന്നില്ലെന്ന് സഞ്ജയ് മഞ്ജരേക്കർ