RCB vs MI: ആർസിബിക്ക് കപ്പടിക്കണോ, മുംബൈ ഫൈനലിലെത്താൻ പാടില്ല: മുന്നറിയിപ്പുമായി അശ്വിൻ

Mumbai Indians, RCB, IPL Final,PBKS vs MI, IPL Playoffs, മുംബൈ ഇന്ത്യൻസ്, ആർസിബി, ഐപിഎൽ ഫൈനൽ,പഞ്ചാബ്- മുംബൈ ഇന്ത്യൻസ്
അഭിറാം മനോഹർ| Last Updated: ഞായര്‍, 1 ജൂണ്‍ 2025 (14:15 IST)
Mumbai indians
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്ന വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് കന്നികിരീടം സ്വന്തമാക്കണമെങ്കില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ കടക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുന്‍ ഇന്ത്യന്‍ താരമായ രവിചന്ദ്രന്‍ അശ്വിന്‍. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ 8 വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി ഫൈനലിലെത്തിയത്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമാകും ഫൈനലില്‍ ആര്‍സിബിയുടെ എതിരാളികള്‍.


പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ പരാജയപ്പെടുന്നതാണ് ആര്‍സിബിക്ക് നല്ലതെന്നാണ് അശ്വിന്‍ വ്യക്തമാക്കിയത്. ഇത്തവണ കോലിയുടെ ടീം കപ്പടിക്കണമെന്നാണ് തന്റെയും ആഗ്രഹമെന്ന് വ്യക്തമാക്കിയ അശ്വിന്‍ അങ്ങനെ സംഭവിക്കണമെങ്കില്‍ മുംബൈ ഫൈനലില്‍ എത്താതിരിക്കുന്നതാണ് നല്ലതെന്നാണ് പറയുന്നത്.കിരീടം മോഹിക്കുന്ന ഒരു ടീമും ഫൈനലില്‍ മുംബൈ എത്തണമെന്ന് ആഗ്രഹിക്കില്ല. അവരെ എന്ത് വില കൊടുത്തും അതിന് മുന്‍പ് തന്നെ പുറത്താക്കണം. ആര്‍സിബിക്കെതിരെ ഫൈനലില്‍ ആര്‍ക്കെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് മുംബൈ ഇന്ത്യന്‍സിനാണ്. നിലവിലെ സാഹചര്യത്തില്‍ ആര്‍സിബിക്കാണ് വിജയസാധ്യതയെന്നും എന്നാല്‍ ക്രിക്കറ്റില്‍ എന്തും സംഭവിക്കാമെന്നും അശ്വിന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :