'എട്ടുനിലയില്‍ പൊട്ടി മുംബൈ'; ഇത് നാണക്കേട്

രേണുക വേണു| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (08:13 IST)

തോല്‍വികളുടെ പടുകുഴിയില്‍ നിന്ന് കരകയറാന്‍ പറ്റാതെ മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായി എട്ടാം മത്സരത്തിലും മുംബൈ തോറ്റു. ഒരു സീസണില്‍ തുടര്‍ച്ചയായി എട്ട് മത്സരങ്ങളില്‍ തോല്‍ക്കുകയെന്ന നാണക്കേടിന്റെ റെക്കോര്‍ഡും മുംബൈ ഇന്ത്യന്‍സിന് തന്നെ.

ഞായറാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തില്‍ 36 റണ്‍സിനാണ് മുംബൈ തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. ലഖ്‌നൗവിന് വേണ്ടി സെഞ്ചുറി നേടിയ നായകന്‍ കെ.എല്‍.രാഹുലാണ് മത്സരത്തിലെ താരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :