രോഹിത് മുംബൈ നായകസ്ഥാനം ഒഴിയും !

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (16:27 IST)

രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനം ഒഴിഞ്ഞേക്കും. ഐപിഎല്‍ 15-ാം സീസണിലെ തുടര്‍ തോല്‍വികളില്‍ നാണംകെട്ട് നില്‍ക്കുകയാണ് രോഹിത്തിന്റെ മുംബൈ. ഏഴ് കളികളില്‍ ഏഴിലും തോറ്റു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീമും ഇതുവരെ ഏഴ് കളികള്‍ തുടര്‍ച്ചയായി തോറ്റിട്ടില്ല. ഈ സാഹചര്യത്തിലാണ് രോഹിത് ശര്‍മ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് മേല്‍ ഫ്രാഞ്ചൈസിക്കുള്ളില്‍ നിന്ന് തന്നെ സമ്മര്‍ദ്ദമുണ്ട്. അടുത്ത സീസണില്‍ രോഹിത് ആയിരിക്കില്ല മുംബൈയെ നയിക്കുകയെന്നാണ് ഫ്രാഞ്ചൈസിയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :