അനുബന്ധ വാര്‍ത്തകള്‍
- 'ഈ കളിയൊന്ന് നിര്‍ത്തൂ'; ധോണിയെ വഴക്കുപറഞ്ഞ് രവി ശാസ്ത്രി
- ഇങ്ങനെ കളിച്ചാല്‍ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകും ! ആരാധകര്‍ നിരാശയില്‍
- കാലിടറി ചാംപ്യന്മാര്; ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ച്ചയായി മൂന്നാം തോല്‍വി
- 2011 ലോകകപ്പ് ഫൈനലില്‍ ധോണി സിക്സ് അടിച്ച് വിജയിപ്പിച്ച ബാറ്റ് ഓര്‍മയില്ലേ? അതിന്റെ വില കേട്ട് ഞെട്ടരുത് !
- 2011 ലോകകപ്പ് വിജയത്തിന് 11 വയസ്സ്; അന്ന് ടോസ് ഇട്ടത് രണ്ട് തവണ, കാണികളുടെ ബഹളം കാരണം സംഗക്കാര വിളിച്ചത് കേട്ടില്ല !
'എല്ലാവരും പറയുന്നു ധോണിയാണ് ലോകകപ്പ് നേടിയതെന്ന്, ബാക്കി പത്ത് പേരും ലസി കുടിക്കാന്‍ പോയിരിക്കുകയായിരുന്നോ?'; ചോദ്യവുമായി ഹര്‍ഭജന്‍ സിങ്
2011 ലെ ഏകദിന ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് മാത്രം നല്‍കുന്നതില്‍ നീരസവുമായി ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. 2011 ലോകകപ്പ് ടീമില്‍ ഹര്‍ഭജനും ഭാഗമായിരുന്നു. അന്നത്തെ ലോകകപ്പ് വിജയം ധോണിയുടെ പേരില്‍ മാത്രം അറിയപ്പെടുന്നതില്‍ ഹര്‍ഭജന്‍ നീരസം രേഖപ്പെടുത്തി. ലോകകപ്പ് വിജയം ഒരു ടീം വര്‍ക്കായിരുന്നെന്നും ഹര്‍ഭജന്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
' ഓസ്‌ട്രേലിയ ലോകകപ്പ് വിജയിച്ച സമയത്ത് എല്ലാവരും പറഞ്ഞു 'ഓസ്‌ട്രേലിയ ലോകകപ്പ് ജയിച്ചു' എന്ന്. എന്നാല്‍ ഇന്ത്യ ലോകകപ്പ് ജയിച്ച സമയത്ത് എല്ലാവരും പറയുന്നത് ധോണി ലോകകപ്പ് ജയിച്ചു എന്നാണ്. അപ്പോള്‍ ടീമിലെ ബാക്കി പത്ത് പേരും ലസി കഴിക്കാന്‍ പോയി എന്നാണോ? ബാക്കി പത്ത് പേര്‍ എന്ത് ചെയ്യുകയായിരുന്നു? ഗൗതം ഗംഭീര്‍ എന്താണ് ചെയ്തത്? ബാക്കിയുള്ളവര്‍ എന്ത് ചെയ്തു? ഇതൊരു ടീം ഗെയിം ആണ്. ടീമിലെ ഏഴോ എട്ടോ താരങ്ങള്‍ നന്നായി കളിച്ചാല്‍ മാത്രമാണ് ഒരു ടീമെന്ന നിലയില്‍ നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകുക,' ഹര്‍ഭജന്‍ സിങ് പറഞ്ഞു.
അടുത്ത ലേഖനം