ധോണി ഒറ്റയ്ക്കല്ല ലോകകപ്പ് നേടിയത്; നീരസവുമായി ഹര്‍ഭജന്‍ സിങ്

രേണുക വേണു| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (09:44 IST)

2011 ലെ ഏകദിന ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് മാത്രം നല്‍കുന്നതില്‍ നീരസവുമായി ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. 2011 ലോകകപ്പ് ടീമില്‍ ഹര്‍ഭജനും ഭാഗമായിരുന്നു. അന്നത്തെ ലോകകപ്പ് വിജയം ധോണിയുടെ പേരില്‍ മാത്രം അറിയപ്പെടുന്നതില്‍ ഹര്‍ഭജന്‍ നീരസം രേഖപ്പെടുത്തി. ലോകകപ്പ് വിജയം ഒരു ടീം വര്‍ക്കായിരുന്നെന്നും ഹര്‍ഭജന്‍ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

' ഓസ്ട്രേലിയ ലോകകപ്പ് വിജയിച്ച സമയത്ത് എല്ലാവരും പറഞ്ഞു 'ഓസ്ട്രേലിയ ലോകകപ്പ് ജയിച്ചു' എന്ന്. എന്നാല്‍ ഇന്ത്യ ലോകകപ്പ് ജയിച്ച സമയത്ത് എല്ലാവരും പറയുന്നത് ധോണി ലോകകപ്പ് ജയിച്ചു എന്നാണ്. അപ്പോള്‍ ടീമിലെ ബാക്കി പത്ത് പേരും ലസി കഴിക്കാന്‍ പോയി എന്നാണോ? ബാക്കി പത്ത് പേര്‍ എന്ത് ചെയ്യുകയായിരുന്നു? ഗൗതം ഗംഭീര്‍ എന്താണ് ചെയ്തത്? ബാക്കിയുള്ളവര്‍ എന്ത് ചെയ്തു? ഇതൊരു ടീം ഗെയിം ആണ്. ടീമിലെ ഏഴോ എട്ടോ താരങ്ങള്‍ നന്നായി കളിച്ചാല്‍ മാത്രമാണ് ഒരു ടീമെന്ന നിലയില്‍ നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകുക,' ഹര്‍ഭജന്‍ സിങ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :