അനുബന്ധ വാര്‍ത്തകള്‍
- ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ സ്റ്റാര്‍ക്ക് തകര്‍ത്തു കളഞ്ഞു, ഡല്‍ഹിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഓസീസ് താരത്തിനെന്ന് സഞ്ജു
- എന്തൊരു ടീമാണ് ഇന്ത്യയുടേത്. വേണമെങ്കിൽ ഒരേ ദിവസം ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും കളിക്കാം: അത്രയും ശക്തമായ നിര: പ്രശംസയുമായി മിച്ചൽ സ്റ്റാർക്ക്
- പണി പാളിയെന്നാ തോന്നുന്നേ.. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസീസ് ടീമിൽ സ്റ്റാർക്കുമില്ല, സ്മിത്ത് നായകനാകും, ഓസീസ് സ്ക്വാഡ് ഇങ്ങനെ
- Mitchell Starc: 'ഇവന്മാര്ക്ക് ഫോര്‍മാറ്റ് മാറിയോ'; സ്റ്റാര്‍ക്കിനു വയറുനിറച്ച് കൊടുത്ത് ജയ്സ്വാളും പന്തും
- Jaiswal vs Starc: സ്റ്റാർക്കിനെ കണ്ട് മുട്ടിടിച്ചോ?, ഇഷ്ടം പോലെ ഗ്യാപ്പുണ്ടായിട്ടും കൃത്യം ഫീൽഡർക്ക് ക്യാച്ച് നൽകി ജയ്സ്വാൾ, പരിഹാസവുമായി മൈക്കൽ വോൺ
Mitchell Starc: ഡൽഹി ക്യാപ്പിറ്റൽസിന് കനത്ത് തിരിച്ചടി, മിച്ചൽ സ്റ്റാർക്ക് തിരിച്ചെത്തില്ല
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് കനത്ത തിരിച്ചടി. ഐപിഎല്‍ പുനരാരംഭിച്ചാലും ടീമിന്റെ പ്രധാന ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തിയേക്കില്ല. ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിയ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് തുടങ്ങിയ മറ്റ് പ്രമുഖ ഓസ്ട്രേലിയന്‍ താരങ്ങളും തിരിച്ച് ഐപിഎല്ലിനായി ഇന്ത്യയിലേക്ക് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സ്റ്റാര്‍ക്ക് ഉണ്ടാകില്ലെന്ന സൂചനയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് അധികൃതര്‍ നല്‍കുന്നത്. തിരികെ ഇന്ത്യയില്‍ പോകാന്‍ താത്പര്യമില്ലാത്ത കളിക്കാരെ ക്രിക്കറ്റ് ഓസ്ട്രേലിയ പിന്തുണയ്ക്കുമെന്ന് അറിയിചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായതിനാല്‍ കമ്മിന്‍സ്, ഹെഡ് എന്നിവരുടെ അഭാവം ടീമിനെ ബാധിക്കില്ല. അതേസമയം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭാവം പ്ലേ ഓഫ് സാധ്യതയുള്ള ഡല്‍ഹിക്ക് കനത്ത തിരിച്ച്ചടിയാണ്. ജൂണ്‍ 11ന് ലോര്‍ഡ്സില്‍ ലോക ടെസ്റ്റ് ചാാമ്പ്യന്ഷിപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ ഇതിന് വേണ്ടിയുള്ള പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഓസീസ് താരങ്ങളുടെ താത്പര്യം. ദക്ഷിണാഫ്രിക്കയാണ് ഫൈനലില്‍ ഓസ്ട്രേലിയയുടെ എതിരാളികള്‍.