എന്തൊരു ടീമാണ് ഇന്ത്യയുടേത്. വേണമെങ്കിൽ ഒരേ ദിവസം ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും കളിക്കാം: അത്രയും ശക്തമായ നിര: പ്രശംസയുമായി മിച്ചൽ സ്റ്റാർക്ക്

India vs Australia, Champions Trophy Semi Final
India vs Australia, Champions Trophy Semi Final
അഭിറാം മനോഹർ| Last Modified വെള്ളി, 14 മാര്‍ച്ച് 2025 (20:17 IST)
ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഒരേ ദിവസം 3 ഫോര്‍മാറ്റുകളില്‍ വ്യത്യസ്തമായ ടീമുകളെ ഇറക്കുവാന്‍ സാധിക്കുന്ന ലോകത്തിലെ ഒരേഒരു രാജ്യം ഇന്ത്യയാണെന്ന് സ്റ്റാര്‍ക്ക് പറയുന്നു.

ഫനറ്റിക്‌സ് ടിവി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സ്റ്റാര്‍ക്ക് ഇന്ത്യന്‍ ടീമിന്റെ ആഴം എത്രമാത്രമാണെന്ന് എടുത്ത് പറഞ്ഞത്. ഒരേദിവസം ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് ടീമിനെയും ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ ഒരു ടീമിനെയും ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ടീമിനെയും ഇറക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. 3 ടീമുകള്‍ ഉണ്ടാവും എന്ന് മാത്രമല്ല ഈ ടീമുകള്‍ക്കൊക്കെ മികച്ച പോരാട്ടവും കാഴ്ചവെയ്ക്കാനാകും. അങ്ങനെ സാധിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. മറ്റൊരു രാജ്യത്തിനും അതിന് കഴിയില്ല. സ്റ്റാര്‍ക്ക് വ്യക്തമാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :