അനുബന്ധ വാര്‍ത്തകള്‍
- പഞ്ചാബ് എടുക്കരുത് എന്ന് മാത്രമാണ് ആഗ്രഹിച്ചത്, ലഖ്നൗ തോറ്റതോടെ റിഷഭ് പന്തിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍
- കൊൽക്കത്ത പോലും തോൽപ്പിച്ചു : റൺസടിക്കുന്നില്ല, ക്യാപ്റ്റൻസിയും ശോകം, രാജസ്ഥാന് പരാഗ് ബാധ്യതയാകുന്നു
- സ്ട്രൈക്ക് റേറ്റെല്ലാം ഓവർ റേറ്റഡാണ്, അതിൽ കാര്യമില്ല: കൊൽക്കത്ത വിജയത്തിന് പിന്നാലെ അജിങ്ക്യ രഹാനെ
- വയ്യാത്ത പയ്യനെ പിടിച്ചുകളിപ്പിച്ചു, ചെന്നൈക്ക് കനത്ത തിരിച്ചടി: ആയുഷ് മാത്രെയ്ക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും
- Priyansh Arya: 'സെഞ്ചുറിയൊന്നും എനിക്ക് വേണ്ട, ടീം മുഖ്യം'; അന്ന് 3.8 കോടി ചെലവാക്കിയത് ചുമ്മാതല്ല !
ചീത്ത സമയത്തിന്റെ അവസാനം നല്ല സമയം വരും, പരാഗിന് പൂര്‍ണപിന്തുണ നല്കി രാജസ്ഥാന് റോയല്‍സ്
ഐപിഎല്‍ 2026 സീസണില്‍ മോശം ഫോം തുടരുന്ന രാജസ്ഥാന് നായകന് റിയാന്‍ പരാഗിന് പൂര്‍ണപിന്തുണയുമായി രാജസ്ഥാന് റോയല്‍സ് മാനേജ്മെന്റ്.
ഐപിഎല്‍ 2026 സീസണില്‍ മോശം ഫോം തുടരുന്ന രാജസ്ഥാന് നായകന് റിയാന്‍ പരാഗിന് പൂര്‍ണപിന്തുണയുമായി രാജസ്ഥാന് റോയല്‍സ് മാനേജ്മെന്റ്. പരാഗ് കഴിവുള്ള താരമാണെന്നും വൈകാതെ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്നും രാജസ്ഥാന് ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോഡ് പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും പരാഗ് തിളങ്ങാതെ വന്നതോടെയാണ് വിക്രം റാത്തോഡിന്റെ പ്രതികരണം.
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സമയത്തിന്റെ പ്രശ്നമാണ്. എല്ലാ താരങ്ങള്‍ക്കും എല്ലാ കളികളിലും റണ്‍സ് നേടാന്‍ കഴിയണമെന്നില്ല. ഇതെല്ലാം സ്വാഭാവികമാണ്. പരാഗ് കരുത്തോടെ തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു പരിക്കിന് ശേഷമാണ് പരാഗ് ടീമിലെത്തിയത്. ഐപിഎല്ലിന് മുന്‍പ് കാര്യമായ മത്സര പരിചയവും ലഭിച്ചിരുന്നില്ലെന്നും വിക്രം റാത്തോഡ് പറഞ്ഞു.
നിലവില്‍ പോയന്റ് പട്ടികയിലെ ആദ്യ നാലില്‍ ഉണ്ടെങ്കിലും അവസാനം കളിച്ച 2 മത്സരങ്ങളിലും രാജസ്ഥാന് പരാജയപ്പെട്ടിരുന്നു. നായകനായ റിയാന്‍ പരാഗ് ഇതുവരെ കളിച്ച 6 ഇന്നിങ്ങ്സുകളില്‍ നിന്ന് 122 സ്ട്രൈക്ക്റേറ്റില്‍ 61 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. നായകനെന്ന നിലയില്‍ അവസാന 2 കളികളിലും ടീം പരാജയപ്പെടുകയും ചെയ്തതോടെ കടുത്ത സമ്മര്‍ദ്ദമാണ് പരാഗിന് മുകളിലുള്ളത്.