ലഖ്നൗവിനെ അടിച്ചൊതുക്കി സൺറൈസേഴ്സ് ഹൈദരാബാദ്, പ്ലേ ഓഫ് കാണാതെ പന്തും ടീമും പുറത്ത്
Lucknow super giants vs sunrisers hyderabad
ലഖ്നൗ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് തുടക്കത്തിലെ ഓപ്പണര്‍ അഥര്‍വ ടൈഡെ(13) വിക്കറ്റ് തുടക്കത്തിലെ നഷ്ടമായി. എന്നാല്‍ 20 പന്തില്‍ നിന്ന് 4 ഫോറും 6 സിക്‌സറുമായി 59 റണ്‍സോടെ കത്തികയറിയ അഭിഷേക് ശര്‍മ ഹൈദരാബാദിന് മികച്ച തുടക്കം സമ്മാനിച്ചു. 28 പന്തില്‍ 35 റണ്‍സുമായി ഇഷാന്‍ കിഷന്‍ പുറത്താകുമ്പോള്‍ 140-3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. പിന്നീടിറങ്ങിയ ഹെന്റിച്ച് ക്ലാസന്‍- കാമിന്ദു മെന്‍ഡിസ് കൂട്ടുക്കെട്ടാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. ക്ലാസന്‍ 28 പന്തില്‍ 47 റണ്‍സുമായി പുറത്തായി 21 പന്തില്‍ 32 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസ് പരിക്കേറ്റ് മടങ്ങിയെങ്കിലും ഹൈദരാബാദ് വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു.