IPL Playoff: കളി വൺസൈഡാകും, രാജസ്ഥാൻ ജയിക്കാൻ അത്ഭുതങ്ങൾ നടക്കണമെന്ന് ഗവാസ്കർ

Rajasthan Royals
Rajasthan Royals
അഭിറാം മനോഹർ| Last Modified ബുധന്‍, 22 മെയ് 2024 (10:28 IST)
ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ആര്‍സിബി രാജസ്ഥന്‍ റോയല്‍സിനെതിരെ വമ്പന്‍ വിജയം തന്നെ സ്വന്തമാക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍. ഇന്നലെ നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സ് ഫൈനല്‍ യോഗ്യത നേടിയിരുന്നു. ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാനും നാലാം സ്ഥാനക്കാരായ ആര്‍സിബിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

ഇന്നത്തെ മത്സരത്തില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ആര്‍സിബി അനായാസമായ വിജയം സ്വന്തമാക്കുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. മത്സരത്തില്‍ തിരിച്ചെത്താമെന്ന വലിയ ആത്മവിശ്വാസം ആര്‍സിബിയുടെ സംഘത്തിനുണ്ട്. സീനിയര്‍ താരങ്ങളായ കോലിയും ഡുപ്ലെസിസും മികച്ച പ്രകടനമാണ് നടത്തുന്നത്. രാജസ്ഥാനാകട്ടെ അവസാന നാല് മത്സരങ്ങളിലും തോറ്റാണ് വരുന്നത്. അവസാന കളി അവര്‍ കളിച്ചില്ല എന്നതിനാല്‍ തന്നെ ആ ടീമിന് പരിശീലനത്തിന്റെ കുറവുണ്ട്. കൊല്‍ക്കത്തയും അവസാന 11 ദിവസങ്ങളായി കളിച്ചിരുന്നില്ല. പക്ഷേ അസാമാന്യമായ ക്രിക്കറ്റാണ് അവര്‍ ഇന്നലെ കളിച്ചത്. ഇന്നത്തെ മത്സരത്തില്‍ ആര്‍സിബി വിജയിച്ചില്ലെങ്കില്‍ അത് അത്ഭുതമാകും. ഗവാസ്‌കര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :