സെഞ്ചുറിയടിച്ചു, കളിയും ജയിച്ചു; എന്നിട്ടും കെ.എല്‍.രാഹുലിന് 24 ലക്ഷം പിഴ !

രേണുക വേണു| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (11:03 IST)

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നായകന്‍ കെ.എല്‍.രാഹുലിന്റെ കിടിലന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 36 റണ്‍സിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. സെഞ്ചുറിയടിച്ച് കളി ജയിപ്പിച്ചിട്ടും രാഹുലിന് പിഴയടയ്‌ക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് രാഹുലിന് ഐപിഎല്‍ കമ്മിറ്റി പിഴയിട്ടിരിക്കുന്നത്. ഒന്നും രണ്ടുമല്ല, 24 ലക്ഷം രൂപ കെ.എല്‍.രാഹുല്‍ പിഴയായി അടയ്ക്കണം. ലഖ്‌നൗ ടീമിലെ പ്ലേയിങ് ഇലവനിലുണ്ടായിരുന്ന മറ്റ് താരങ്ങള്‍ ആറ് ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയടയ്ക്കണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :