പന്തും രാഹുലും ശ്രേയസുമല്ല, ഇന്ത്യയുടെ ഭാവി‌നായകൻ ആ താരം: പ്രവചനവുമായി മുൻ ഓസീസ് താരം

അഭിറാം മനോഹർ| Last Updated: ഞായര്‍, 24 ഏപ്രില്‍ 2022 (14:30 IST)
ഐ‌പിഎല്ലിലെ ഏറ്റവും മികച്ച ഇന്ത്യൻ നായകൻ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യയാണെന്ന് മുൻ ഓസീസ് സ്പിന്നർ ബ്രാഡ് ഹോഗ്. രണ്ട് വർഷത്തിനുള്ളിൽ ഹാർദ്ദിക് ഇന്ത്യൻ ടീം നായകനായി മാറുമെന്നും തന്റെ യൂ ട്യൂബ് ചാനലിൽ താരം പറഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നയിച്ചാല്‍ ഞാന്‍ അദ്ഭുതപ്പെടില്ല. അദ്ദേഹം യഥാര്‍ഥ നായകനാണ്. സമ്മർദ്ദത്തിനൊപ്പം സഞ്ചരിക്കാനും അത് ഏറ്റെടുക്കാനും അയാൾ ആഗ്രഹിക്കുന്നു. ഹോഗ് പറഞ്ഞു.

നിലവിൽ ഐപിഎല്ലിലെ ആദ്യ 7 മത്സരങ്ങളിൽ ആറിലും ജയിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് പോയന്റ് പട്ടികയിൽ ഒന്നാമതായി ഇടം നേടിയത്.ബാറ്റിങിലും ബൗളിങ്ങിലും പ്രകടിപ്പിക്കുന്ന മികവാണ് ടീമിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :