കെഎൽ രാഹുൽ- അതിയ ഷെട്ടി വിവാഹം ഈ വർഷം തന്നെ!

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (13:48 IST)
ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകനും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ കെഎൽ രാഹുലും ബോളിവുഡ് താരവുമായ അതിയ ഷെട്ടിയും ഈ വർഷം വിവാഹം ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ.

ബോളിഡുഡ് വാർത്താ പോർട്ടലായ പിങ്ക് വില്ലയിലെ റിപ്പോർട്ട് പ്രകാരം ഇരുവരും ഈ വർഷം തന്നെ വിവാഹിതരാകും. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇരുവരുടെയും കുടുംബങ്ങൾ തുടങ്ങിക്കഴിഞ്ഞതായും ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരിക്കും വിവാഹം എന്നും റിപ്പോർട്ടിലുണ്ട്. അതേസമയം വിവാഹം സം‌ബന്ധിച്ച അഭ്യൂഹങ്ങൾ രാഹുലും ആതിയയും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്. കഴിഞ്ഞ വർഷം ആതിയയുടെ ജന്മദിനത്തിൽ ഇരുവരുമൊപ്പമുള്ള ചിത്രങ്ങൾ രാഹുൽ പങ്കുവെച്ചിരുന്നു.കഴിഞ്ഞ ദിവസം, രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ, അച്ഛൻ സുനിൽ ഷെട്ടിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് പിന്തുണയുമായി ആതിയ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :