രാഹുലും കുംബ്ലെയും തമ്മില്‍ അഭിപ്രായ വ്യത്യാസം; റണ്‍വേട്ടക്കാരില്‍ ഒന്നാമനായിട്ടും നായകനെ കൈവിട്ട് പഞ്ചാബ്

രേണുക വേണു| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (12:30 IST)

കെ.എല്‍.രാഹുലിനെ നിലനിര്‍ത്താതെ പഞ്ചാബ് കിങ്‌സ്. മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ് എന്നീ താരങ്ങളെ മാത്രമാണ് മഹാലേലത്തിനു മുന്നോടിയായി പഞ്ചാബ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്. റണ്‍വേട്ടക്കാരില്‍ ഒന്നാമനായിട്ടും രാഹുലിനെ റിലീസ് ചെയ്യാന്‍ ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ കെ.എല്‍.രാഹുലും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പഞ്ചാബ് ഫ്രാഞ്ചൈസിയെ കൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചതെന്നാണ് വിവരം. ഡ്രസിങ് റൂമില്‍ ഇരുവരും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നായകസ്ഥാനത്തേക്ക് മായങ്ക് അഗര്‍വാളിനെ കൊണ്ടുവരാന്‍ കുംബ്ലെ ചരടുവലികള്‍ നടത്തിയതായാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :