അനുബന്ധ വാര്‍ത്തകള്‍
- കെഎൽ രാഹുലിനെ കൈവിട്ട് പഞ്ചാബ്, നിലനിർത്തുന്നത് മായങ്കിനെയും ആർഷദീപിനെയും
- മൂന്ന് സീസണില്‍ കൂടി തലയായി ധോണി തുടരും, ക്യാപ്റ്റന്‍സിയില്ലെങ്കില്‍ ശ്രേയസ് ഡല്‍ഹി വിടും, രാഹുലിനെ റാഞ്ചാന്‍ ലക്നൗ, സൂര്യകുമാര്‍ യാദവിനെ മുംബൈ ലേലത്തില്‍ വിടും; ഏറ്റവും പുതിയ ഐപിഎല്‍ വാര്‍ത്തകള്‍
- ഐപിഎല്‍: കെ.എല്‍.രാഹുല്‍ പഞ്ചാബ് വിടും, ലക്നൗ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാകാന്‍ സാധ്യത
- പഞ്ചാബിന് കെ.എല്‍.രാഹുലിനെ വേണ്ട ! റണ്‍വേട്ടക്കാരനെ സ്വന്തമാക്കാന്‍ പ്രമുഖ ഫ്രാഞ്ചൈസികള്‍
- രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബ്; മറ്റ് രണ്ട് താരങ്ങള്‍ ഇവരെല്ലാം
മായങ്ക് അഗര്‍വാള്‍ പഞ്ചാബ് കിങ്സ് നായകസ്ഥാനത്തേക്ക്
കെ.എല്‍.രാഹുലിന് പകരം മായങ്ക് അഗര്‍വാള്‍ പഞ്ചാബ് കിങ്സ് നായകനാകും. മഹാലേലത്തിനു മുന്‍പ് പഞ്ചാബ് നിലനിര്‍ത്തിയ രണ്ട് താരങ്ങളില്‍ ഒരാള്‍ മായങ്ക് അഗര്‍വാള്‍ ആണ്. നിലവിലെ നായകന് കെ.എല്‍.രാഹുലിനെ പഞ്ചാബ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല. നായകസ്ഥാനത്തേക്ക് ലക്ഷ്യമിട്ടാണ് മായങ്ക് അഗര്‍വാളിനെ നിലനിര്‍ത്തിയതെന്നാണ് പഞ്ചാബ് ഫ്രാഞ്ചൈസിയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മായങ്കിന് മികച്ച നേതൃശേഷിയും അനുഭവ സമ്പത്തും ഉണ്ടെന്ന് പഞ്ചാബ് മുഖ്യ പരിശീലകന് അനില്‍ കുംബ്ലെ അഭിപ്രായപ്പെടുന്നു. പഞ്ചാബിനായി 2021 സീസണില്‍ 40.09 ശരാശരിയോടെ 441 റണ്‍സ് നേടിയ താരമാണ് മായങ്ക്. 140.44 ആണ് സ്ട്രൈക് റേറ്റ്.