IPL Play Offs 2025: ക്വാളിഫയര്‍ ഒന്നില്‍ പഞ്ചാബിനു എതിരാളികള്‍ ബെംഗളൂരു; പ്ലേ ഓഫിനെ കുറിച്ച് അറിയേണ്ടതെല്ലാം

പഞ്ചാബ് മുല്ലന്‍പൂരിലെ മഹാരാജ യാദവിന്ദ്ര സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ക്വാളിഫയര്‍ ഒന്ന് നടക്കുക

RCB vs SRH, Royal Challengers Bengaluru Point Table, RCB Point, RCB Chokkers
Royal Challengers Bengaluru
രേണുക വേണു| Last Modified ബുധന്‍, 28 മെയ് 2025 (08:21 IST)

2025: ഐപിഎല്‍ 2025 പ്ലേ ഓഫ് മത്സരങ്ങള്‍ക്കു നാളെ (മെയ് 29) തുടക്കം. ഒന്നാം ക്വാളിഫയറില്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.

പഞ്ചാബ് മുല്ലന്‍പൂരിലെ മഹാരാജ യാദവിന്ദ്ര സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ക്വാളിഫയര്‍ ഒന്ന് നടക്കുക. രാത്രി 7.30 നു മത്സരം ആരംഭിക്കും. ഈ മത്സരത്തിലെ വിജയികള്‍ നേരെ ഫൈനലിലേക്ക് പ്രവേശിക്കും. തോല്‍ക്കുന്നവര്‍ക്ക് ക്വാളിഫയര്‍ രണ്ടില്‍ എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ നേരിടാം.

മെയ് 30 വെള്ളിയാഴ്ച രാത്രി 7.30 നു എലിമിനേറ്റര്‍ മത്സരം നടക്കും. മുല്ലന്‍പൂരില്‍ തന്നെയാണ് ഈ മത്സരവും. പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനു നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. എലിമിനേറ്ററില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ ജൂണ്‍ ഒന്ന് ഞായറാഴ്ച നടക്കുന്ന ക്വാളിഫയര്‍ രണ്ടില്‍ കളിക്കും. ക്വാളിഫയര്‍ ഒന്നില്‍ തോല്‍ക്കുന്നവരും എലിമിനേറ്ററില്‍ വിജയിക്കുന്നവരും തമ്മിലാണ് രണ്ടാം ക്വാളിഫയര്‍. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ക്വാളിഫയര്‍ രണ്ട് നടക്കും. ക്വാളിഫയര്‍ ഒന്നിലെ വിജയികളും രണ്ടിലെ വിജയികളും തമ്മില്‍ ജൂണ്‍ മൂന്ന് ചൊവ്വാഴ്ച കലാശക്കൊട്ട്. അഹമ്മദബാദില്‍ തന്നെയാണ് ഫൈനല്‍ മത്സരം നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :