IPL 2025 Final: ഐപിഎല്‍ കിരീടത്തിനു പുതിയ അവകാശികള്‍ പിറക്കും; ബെംഗളൂരു - പഞ്ചാബ് പോരാട്ടം നാളെ

ക്വാളിഫയര്‍ 2 വില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനു തകര്‍ത്താണ് പഞ്ചാബ് ഫൈനലില്‍ എത്തിയത്

IPL 2025, RCB vs PBKS, IPL 2025 Final RCB vs PBKS, Royal Challengers Bengaluru, Punjab Kings, IPL Final Date, IPL Final Time, ആര്‍സിബി vs പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സ്, ഐപിഎല്‍ 2025 ഫൈനല്‍
രേണുക വേണു| Last Modified തിങ്കള്‍, 2 ജൂണ്‍ 2025 (07:24 IST)
RCB vs PBKS

Final: ഐപിഎല്‍ 2025 ഫൈനല്‍ ജൂണ്‍ മൂന്ന് ചൊവ്വാഴ്ച (നാളെ) അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് തത്സമയം.

ക്വാളിഫയര്‍ 2 വില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനു തകര്‍ത്താണ് പഞ്ചാബ് ഫൈനലില്‍ എത്തിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യം കണ്ടു.

പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരാണ് കളിയിലെ താരം. 41 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 87 റണ്‍സാണ് ശ്രേയസ് നേടിയത്. നേഹാല്‍ വധേര (29 പന്തില്‍ 48), ജോഷ് ഇംഗ്ലിസ് (21 പന്തില്‍ 38), പ്രിയാന്‍ഷ് ആര്യ (10 പന്തില്‍ 20) എന്നിവരും തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 44), തിലക് വര്‍മ (29 പന്തില്‍ 44), ജോണി ബെയര്‍‌സ്റ്റോ (24 പന്തില്‍ 38), നമാന്‍ ധിര്‍ (18 പന്തില്‍ 37) എന്നിവര്‍ മികച്ച പ്രകടനം നടത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :