PBKS vs MI :പ്ലേ ഓഫിൽ മുംബൈക്കുള്ളത് 66 ശതമാനം വിജയം, കരുത്തരെങ്കിലും പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാവില്ല
PBKS vs MI Mumbai
വലിയ മത്സരങ്ങളില്‍ സമ്മര്‍ദമില്ലാതെ കളിക്കാനുള്ള കഴിവാണ് പ്ലേ ഓഫില്‍ മുംബൈയെ കരുത്തരാക്കുന്നത്. ഇതുവരെ 21 പ്ലേ ഓഫ് മത്സരങ്ങളില്‍ മുംബൈ കളിച്ചപ്പോള്‍ അതില്‍ 14 എണ്ണത്തിലും വിജയിക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം
മത്സരത്തിന് മുന്നോടിയായി: മുംബൈയുടെ വമ്പന്‍ പരിചയവും പഞ്ചാബിന്റെ പുതിയ പ്രതീക്ഷയും 5 തവണ മാത്രമാണ് പഞ്ചാബ് പ്ലേ ഓഫില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ നാലിലും പഞ്ചാബ് പരാജയപ്പെടുകയും ചെയ്തു. പ്ലേ ഓഫിലെ കണക്കുകള്‍ ഇങ്ങനെയെങ്കിലും പരസ്പരം 33 തവണ ഏറ്റുമുട്ടിയപ്പോള്‍ 16 എണ്ണത്തില്‍ വിജയിക്കാന്‍ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. 17 മത്സരങ്ങളില്‍ മുംബൈ ജയിച്ചു. എന്നാല്‍ നിലവിലെ ഫോമില്‍ പഞ്ചാബിന് മുംബൈയെ പരാജയപ്പെടുത്താനാകും. ഈ സീസണില്‍ തന്നെ പഞ്ചാബ് അത് തെളിയിച്ചിട്ടുള്ളതാണ്.