അഭിറാം മനോഹർ|
Last Modified ഞായര്‍, 1 ജൂണ്‍ 2025 (15:29 IST)
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ റൗണ്ടിലെ ആവേശകരമായ മത്സരത്തില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നു. ഇന്ന് വിജയിക്കുന്ന ടീമിന് ഫൈനല്‍ മത്സരത്തിന് യോഗ്യത നേടാം എന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്നത്തേത് ജീവന്മരണ പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തിലേറ്റ പരാജയത്തില്‍ നിന്നാണ് പഞ്ചാബിന്റെ വരവെങ്കില്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലാണ് മുംബൈ. ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ നിങ്ങളുടെ ഡ്രീം ഇലവന്‍ ടീമിനെ ബുദ്ധിപൂര്‍വം തെരെഞ്ഞെടുക്കു.
ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരാണ് ഇരു ടീമുകളിലെയും ഓപ്പണിംഗ് താരങ്ങള്‍. ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങിയ ജോണി ബെയര്‍സ്റ്റോ മുംബൈയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.ബൗളിങ്ങില്‍ ബുമ്രയ്‌ക്കൊപ്പം ആര്‍ഷദീപ്, ബോള്‍ട്ട് എന്നിവര്‍ ചേരുമ്പോള്‍ സ്പിന്‍ ഓപ്ഷനുകളായുള്ളത് ചെഹല്‍,മിച്ചല്‍ സാന്റനര്‍ എന്നിവരാണ്. ബാറ്റിംഗില്‍ സൂര്യകുമാര്‍, ശ്രേയസ് അയ്യര്‍, തുടങ്ങിയ താരങ്ങളും മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യ, അസ്മത്തുള്ള ഒമര്‍സായ്, മാര്‍ക്കസ് സ്റ്റോയ്‌നസ് എന്നിവരാണുള്ളത്.
ഡ്രീം ഇലവന്‍ ടീം
ഓപ്പണര്‍മാര്‍: പ്രിയാന്‍ഷ് ആര്യ, പ്രഭ് സിമ്രാന്‍, ജോണി ബെയര്‍സ്റ്റോ/ രോഹിത് ശര്‍മ
വിക്കറ്റ് കീപ്പര്‍: ജോഷ് ഇംഗ്ലീഷ്
ബാറ്റര്‍മാര്‍: സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍,തിലക് വര്‍മ/ നേഹല്‍ വധേര
ഓള്‍ റൗണ്ടര്‍മാര്‍: ഹാര്‍ദ്ദിക് പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയ്‌നിസ്/ഒമര്‍ സായ്
ബൗളര്‍മാര്‍: ജസ്പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്/അര്‍ഷദീപ് സിംഗ്
സ്പിന്നര്‍*: മിച്ചല്‍ സാന്റനര്‍/ചെഹല്‍