അനുബന്ധ വാര്‍ത്തകള്‍
- മീഡിയ റൈറ്റ്സ് മാത്രം വർഷം 45,000 കോടിക്ക് മുകളിൽ, ഇപ്പോഴും ഗ്രൗണ്ട് ഉണക്കാൻ സ്പോഞ്ചും ബക്കറ്റും, ഫൈനലിൽ നാണകേട് സമ്മാനിച്ച് മോദി സ്റ്റേഡിയം
- New Parliament: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്, ദില്ലിയില്‍ കനത്ത സുരക്ഷ
- റേറ്റിംഗ് കൂട്ടാന്‍ ഡോക്ടറെ വിളിച്ചു, അവസാനം പുറത്താക്കി: ഇത് അദ്ദേഹത്തിന്റെ വിജയം: ആരതിപൊടി
- ഒരു തരി പോലും പിന്നോട്ടില്ല, ഏകദിന ലോകകപ്പ് ബഹിഷ്കരണവുമായി പാകിസ്ഥാൻ മുന്നോട്ട്
- പാകിസ്ഥാനിൽ വേണ്ട യുഎഇയിൽ കളിക്കട്ടെയെന്ന് പാകിസ്ഥാൻ, താത്പര്യമില്ലെന്നറിയിച്ച് ബംഗ്ലാദേശും ശ്രീലങ്കയും
ലോകകപ്പില്‍ പാകിസ്ഥാനും വേണം, അനുനയനത്തിന് ലാഹോറിലെത്തി ഐസിസി പ്രസിഡന്റും സംഘവും
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ അവസാന ശ്രമവുമായി ഐസിസി. പാകിസ്ഥാന് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് വാങ്ങാന്‍ ഐസിസി ചെയര്മാന് ഗ്രേഗ് ബാര്‍ക്ലെ, സിഇഒ ജെഫ് അലാര്‍ഡിസും ലാഹോറിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഏഷ്യാകപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഉറപ്പിച്ചതൊടെയാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡ് എടുത്തത്. ഏഷ്യാകപ്പ് പാകിസ്ഥാന് അല്ലാതെ മറ്റൊരു വേദിയിലേക്ക് മാറ്റുന്നതിനായാണ് ബിസിസിഐ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാനെ അനുനയിപ്പിക്കാന്‍ ഐസിസി ശ്രമിക്കുന്നത്.
അതേസമയം ഏഷ്യാകപ്പ് പാകിസ്ഥാനില്‍ നിന്നും മാറ്റി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് നിര്‍ദേശം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മുന്നിലുണ്ട്. ശ്രീലങ്കയെയാണ് ഇന്ത്യ ഇക്കാര്യത്തില്‍ പിന്തുണച്ചിട്ടുള്ളത്. ടൂര്‍ണമെന്റ് നടത്താന്‍ സജ്ജമാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.