അനുബന്ധ വാര്‍ത്തകള്‍
- What is Dukes Ball: കൈ കൊണ്ട് തുന്നുന്ന പന്ത്, ഓവല്‍ ബാറ്റര്‍മാരുടെ ശവപ്പറമ്പാകും; ഡ്യൂക്സ് ബോളിനെ പറ്റി അറിയേണ്ടതെല്ലാം
- രോഹിത് നായകന്, പോണ്ടിംഗിന്റെ ഇന്ത്യ ഓസീസ് സംയുക്ത ഇലവനില്‍ 4 ഇന്ത്യന്‍ താരങ്ങള്‍ മാത്രം
- റുതുരാജിന് പകരം ജയ്സ്വാൾ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിലേക്ക്
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, വിജയിച്ചാലും തോറ്റാലും കോടികൾ സമ്മാനം
- ഫാന്‍സി ഷോട്ടുകള്‍ ഞാന്‍ കളിക്കാറില്ല, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരാനിരിക്കുന്നു, എന്റെ ടെക്നിക്കുകള്‍ നന്നാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ: കോലി
സ്മിത്തിനൊപ്പം ടെസ്റ്റ് കളിച്ചിട്ടുള്ള പുജാരയുടെ അനുഭവസമ്പത്ത് ഫൈനലിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും: ഗവാസ്കർ
ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിച്ച് പരിചയമുള്ള ചേതേശ്വര്‍ പുജാരയുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ പറ്റി കൃത്യമായ ധാരണ പുജാരയ്ക്കുണ്ട്. ഇത് ഫൈനലില്‍ ഇന്ത്യയ്ക്ക് വലിയ മെച്ചമുണ്ടാക്കും. ഗവാസ്‌കര്‍ പറഞ്ഞു
.ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സ് നായകനാണ് ചേതേശ്വര്‍ പുജാര. ഓസീസ് ടെസ്റ്റ് ടീമിലെ പ്രധാനതാരമായ സ്റ്റീവ് സ്മിത്ത് പുജാരയുടെ നായകത്വത്തിന് കീഴിലാണ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നത്. ഓവലിലെ സാഹചര്യങ്ങള്‍ അവന് വ്യക്തമായി അറിയാം. ടെസ്റ്റ് മത്സരത്തില്‍ അതിനാല്‍ തന്നെ പുജാരയുടെ സാന്നിധ്യം നിര്‍ണായകമാകും. സ്മിത്തിനെതിരെ തന്ത്രങ്ങള്‍ ഒരുക്കുന്നതിനും പുജാര ടീമിന് പ്രയോജനപ്പെടും. ഗവാസ്‌കര്‍ പറഞ്ഞു.