Shreyas Iyer: ഒന്നൂടെയുണ്ട് രാമാ... പഞ്ചാബിന്റെ വിജയത്തിലും മതിമറക്കാതെ ശ്രേയസ്, ഇയാള്‍ എന്തൊരു മനുഷ്യനാണ്, അസാസിന്‍ മൈന്‍ഡെന്ന് സോഷ്യല്‍ മീഡിയ

Shreyas iyer attitude, Shreyas iyer captain, Shreyas iyer confidence, PBKS vs MI, Shreyas iyer winning knock,IPL Play offs, ശ്രേയസ് അയ്യർ, ശ്രേയസ് അയ്യർ ക്യാപ്റ്റൻസി, ശ്രേയസ് അയ്യർ പഞ്ചാബ്, പഞ്ചാബ്- മുംബൈ, ഐപിഎൽ പ്ലേ ഓഫ്
അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 ജൂണ്‍ 2025 (13:23 IST)
Shreyas Iyer the Epitome of Confidence
ഐപിഎല്‍ ക്വാളിഫറിലെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ഫൈനല്‍ യോഗ്യത നേടിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ആദ്യ ക്വാളിഫയറില്‍ ആര്‍സിബിക്ക് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ചൂളിപോയ പഞ്ചാബിനെയല്ല മുംബൈക്കെതിരെ കാണാനായത്. 204 റണ്‍സെന്ന വിജയലക്ഷ്യം ബുമ്രയും ബോള്‍ട്ടും അടങ്ങിയ മുംബൈ നിരയ്‌ക്കെതിരെ സ്വന്തമാക്കുക എന്നത് ദുഷ്‌കരമായ ജോലിയായിരുന്നു. തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടമായതോടെ അതൊരല്പം പ്രയാസമാവുകയും ചെയ്തു.


എന്നാല്‍ ഈ പ്രതിസന്ധികളിലൊന്നും തളരാതെയാണ് ഒരുപിടി യുവതാരങ്ങളെയും ജോഷ് ഇംഗ്ലീഷിനെയും കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ മുംബൈക്കെതിരെ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ജോഷ് ഇംഗ്ലീഷ്, നേഹാല്‍ വധേര എന്നിവര്‍ക്കൊപ്പമുള്ള കൂട്ടുക്കെട്ടുകളാണ് പഞ്ചാബിന് നിര്‍ണായകമായത്. അവസാന രണ്ടോവറില്‍ വിജയിക്കാന്‍ 23 റണ്‍സെന്ന ഘട്ടത്തില്‍ അശ്വിനി കുമാറിനെതിരെ അക്രമണം അഴിച്ചുവിട്ടാണ് ശ്രേയസ് ടീമിനെ വിജയിപ്പിച്ചത്.


മത്സരത്തില്‍ വിജയം സ്വന്തമാക്കിയിട്ടും കാര്യമായ ആഹ്‌ളാദ പ്രകടനങ്ങളൊന്നും ശ്രേയസ് നടത്തിയില്ല. ടീമംഗങ്ങളും ടീം ഉടമയും ആഹ്‌ളാദം കൊണ്ട് മതിമറന്നപ്പോള്‍ തന്റെ ജോലി അവസാനിച്ചിട്ടില്ല എന്ന ശരീരഭാഷയാണ് ശ്രേയസ് നല്‍കിയത്. മത്സരശേഷം തന്റെ ജോലി പൂര്‍ത്തിയായിട്ടില്ലെന്ന് ശ്രേയസ് വ്യക്തമാക്കുകയും ചെയ്തു.സത്യം പറഞ്ഞാല്‍ ഇങ്ങനെയുള്ള മത്സരങ്ങള്‍ എനിക്ക് ഇഷ്ടമാണ്. വലിയ മത്സരങ്ങളില്‍ നിങ്ങള്‍ ശാന്തരാകും തോറും മികച്ച ഫലങ്ങളും ലഭിക്കും. എപ്പോഴും എന്റെ ടീമിലെ സഹപ്രവര്‍ത്തകരോട് ഞാന്‍ ഇക്കാര്യം പറയാറുണ്ട്. ശ്രേയസ് പറഞ്ഞു.


നേരത്തെ ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോട് പരാജയപ്പെട്ടപ്പോഴും സമാനമായിരുന്നു ശ്രേയസിന്റെ പ്രതികരണം. ഒരു പോരാട്ടത്തിലാണ് തോറ്റത് യുദ്ധം ഇനിയും ബാക്കിയുണ്ടെന്നായിരുന്നു അന്ന് ശ്രേയസ് പറഞ്ഞത്. മുംബൈക്കെതിരായ മത്സരത്തിലൂടെ ശ്രേയസ് തന്റെ വാക്കുകള്‍ തെളിയിക്കുകയും ചെയ്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :