ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരിടുന്ന വെല്ലുവിളികള്‍; ഇത് പരിഹരിക്കാതെ മുന്നോട്ടുള്ള യാത്ര ദുഷ്‌കരം

രേണുക വേണു| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (20:03 IST)

കളിക്കളത്തില്‍ എല്ലാവരേയും നിരാശപ്പെടുത്തുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യ മൂന്ന് കളികളും ചെന്നൈ തോറ്റു. ആദ്യമായാണ് ഒരു ഐപിഎല്‍ സീസണ്‍ ചെന്നൈ ഇങ്ങനെ തുടങ്ങുന്നത്. വിജയവഴിയിലേക്ക് എത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിക്കുമോ എന്നാണ് ആരാധകര്‍ വരും മത്സരങ്ങളില്‍ ഉറ്റുനോക്കുന്നത്.

നായകസ്ഥാനത്തു നിന്ന് ധോണി മാറിനിന്നതാണ് ചെന്നൈ ക്യാംപ് നേരിടുന്ന പ്രധാന പ്രതിസന്ധി. പുതിയ നായകന്‍ രവീന്ദ്ര ജഡേജ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടുന്നു.

സ്റ്റാര്‍ ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ മോശം ഫോമാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. 0, 1, 1 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് കളികളില്‍ ഗെയ്ക്വാദിന്റെ സ്‌കോര്‍. കോടികള്‍ മുടക്കി സ്വന്തമാക്കിയ താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനം ലഭിക്കുന്നില്ല.

ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയും ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു. ബൗളിങ്ങിലും ബാറ്റിങ്ങിലും ജഡേജ പരാജയപ്പെടുന്ന കാഴ്ചയും ചെന്നൈ ക്യാംപിന് അത്ര സുഖകരമല്ല.

അനുഭവസമ്പത്തുള്ള ബൗളര്‍മാരുടെ അഭാവമാണ് ചെന്നൈ നേരിടുന്ന മറ്റൊരു പ്രതിസന്ധി. ദീപക് ചഹര്‍ തിരിച്ചെത്താതെ ബൗളിങ് യൂണിറ്റ് ശക്തമാകില്ലെന്ന് ആരാധകര്‍ക്കും അറിയാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :