Gujarat Titans vs Royal Challengers Bengaluru: മിന്നിച്ച് ഗുജറാത്ത്, ആർസിബിക്ക് മൂന്നാം തോൽവി

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആർസിബി 19.2 ഓവറിൽ 155 നു ഓൾഔട്ട് ആയി

Jason Holder
WEBDUNIA| Last Modified വെള്ളി, 1 മെയ് 2026 (07:00 IST)
Jason Holder

GT vs RCB: ഐപിഎൽ 2026 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു മൂന്നാം തോൽവി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനാണ് ആർസിബിയുടെ തോൽവി.

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആർസിബി 19.2 ഓവറിൽ 155 നു ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ 15.5 ഓവറിൽ നാല് വിക്കറ്റ് ശേഷിക്കെ ഗുജറാത്ത് ലക്ഷ്യംകണ്ടു. നായകൻ ശുഭ്മാൻ ഗിൽ (18 പന്തിൽ 43), ജോസ് ബട്‌ലർ (19 പന്തിൽ 37), രാഹുൽ തെവാത്തിയ (17 പന്തിൽ പുറത്താകാതെ 27) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഗുജറാത്തിന്റെ ജയത്തിൽ നിർണായകമായത്.

വിരാട് കോലി (13 പന്തിൽ 28) ആർസിബിക്കു മികച്ച തുടക്കം നൽകിയെങ്കിലും ദേവ്ദത്ത് പടിക്കൽ ഒഴികെയുള്ളവർ നിരാശപ്പെടുത്തി. പടിക്കൽ 24 പന്തിൽ 40 റൺസെടുത്ത് ആർസിബിയുടെ ടോപ് സ്‌കോററായി. ജേക്കബ് ബെതേൽ (അഞ്ച്) നിരാശപ്പെടുത്തി. നായകൻ രജത് പാട്ടീദർ 15 പന്തിൽ 19 റൺസെടുത്തു. ജിതേഷ് ശർമ (മൂന്ന് പന്തിൽ ഒന്ന്), ടിം ഡേവിഡ് (ആറ് പന്തിൽ ഒൻപത്), ക്രുണാൽ പാണ്ഡ്യ (നാല്) എന്നിവർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഗുജറാത്ത് താരം ജേസൺ ഹോൾഡർ ആണ് കളിയിലെ താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :