1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. SRH Beat MI by 6 wicket in IPL

MI vs SRH : ബോംബെക്കാരാണോ, ഓടിച്ചുവിടണം, അടിച്ചുതകർത്ത് ഹെഡും അഭിഷേകും ക്ലാസനും, ഹൈദരാബാദിനെതിരെ തോൽവി

55 പന്തില്‍ 123 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടന്റെ സെഞ്ചുറി പ്രകടനം പാഴായി.

MI vs SRH, Henrich Klassen, Travis Head,Ryan Rickleton,IPL
ഐപിഎല്ലില്‍ സ്വന്തം തട്ടകമായ വാംഖഡെയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണ്ടും തോല്‍വി ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത് 243 റണ്‍സ് അടിച്ചെടുത്തിട്ടും 6 വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ ഏറ്റുവാങ്ങിയത്. മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം 8 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്. ഇതോടെ 55 പന്തില്‍ 123 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടന്റെ സെഞ്ചുറി പ്രകടനം പാഴായി. 22 പന്തില്‍ 46 റണ്‍സുമായി വില്‍ ജാക്‌സാണ് മുംബൈ നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റര്‍. നാലോവറില്‍ 29 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടിയ ഇഷാന്‍ മലിംഗയാണ് മുംബൈയെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് തുടക്കം മുതലെ കത്തികയറി. സീസണില്‍ ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടിരുന്ന ട്രാവിസ് ഹെഡ് മുംബൈയെ കണ്ടതോടെ നിറം മാറി. അഭിഷേകിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി ട്രാവിസ് ഹെഡായിരുന്നു മുംബൈക്കെതിരെ അക്രമണം അഴിച്ചുവിട്ടത്. 30 പന്തില്‍ 76 റണ്‍സ് നേടിയ ഹെഡിനൊപ്പം 24 പന്തില്‍ 45 റണ്‍സുമായി അഭിഷേക് മികച്ച പിന്തുണ നല്‍കി. ഇഷാന്‍ കിഷന്‍ പൂജ്യനായി മടങ്ങിയെങ്കിലും 30 പന്തില്‍ 65 റണ്‍സുമായി ഹെന്റിച് ക്ലാസന്‍ മധ്യനിരയില്‍ നങ്കൂരമിട്ടു. അവസാന സമയത്ത് ആളിക്കത്തിയ സലിന്‍ അറോറ 30(10) ഹൈദരാബാദ് വിജയം അനായാസമാക്കി. വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാമതെത്തി. ഹെന്റിച്ച് ക്ലാസനാണ് മത്സരത്തിലെ താരം.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
IPL 2026, Point Table: മുംബൈ ഇന്ത്യൻസ് പുറത്തേക്കോ? ആദ്യ നാലിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല