മുംബൈ ഇന്ത്യന്‍സില്‍ ഗ്രൂപ്പിസം ശക്തം ! രോഹിത് ശര്‍മ ഒറ്റപ്പെടുന്നു

രേണുക വേണു| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (15:21 IST)

മുംബൈ ഇന്ത്യന്‍സില്‍ ഗ്രൂപ്പിസം ശക്തമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ 15-ാം സീസണിലെ മുംബൈയുടെ മോശം പ്രകടനത്തിനു പിന്നാലെയാണ് ടീമില്‍ ഒത്തൊരുമയില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ടീമില്‍ വിഭാഗീയതയുണ്ടെന്നാണ് വാര്‍ത്തകള്‍.

11 പേരടങ്ങുന്ന ടീം അല്ല 11 വ്യക്തികള്‍ മാത്രമാണ് ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിലുള്ളതെന്ന് ഫ്രാഞ്ചൈസിക്കൊപ്പം മുന്‍പുണ്ടായിരുന്ന ഓസീസ് മുന്‍ താരം ക്രിസ് ലിന്‍ പറഞ്ഞു. ഈ സീസണില്‍ തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ തോറ്റ് നാണംകെട്ട് നില്‍ക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.

ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണ് മുംബൈ താരങ്ങള്‍ ഇപ്പോള്‍ കളിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. പണ്ട് രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ സഹായിക്കാന്‍ കിറോണ്‍ പൊള്ളാര്‍ഡ് ഓടിയെത്തുമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരു കാഴ്ചയും കാണാനില്ല. പലരും ടീമില്‍ മടുത്ത പോലെയാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ടീമിനുള്ളില്‍ തന്നെ പലര്‍ക്കും അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :