ഫാഫ് ഡു പ്ലെസിസ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനാകും; മാക്‌സ്വെല്ലും പരിഗണനയില്‍

രേണുക വേണു| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (08:28 IST)

വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ കപ്പിത്താനെ തേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രണ്ട് താരങ്ങളെയാണ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കോലിക്കൊപ്പം നിലനിര്‍ത്തിയ ഗ്ലെന്‍ മാക്‌സ്വെല്‍, താരലേലത്തില്‍ ഏഴ് കോടി മുടക്കി സ്വന്തമാക്കി ഫാഫ് ഡു പ്ലെസിസ് എന്നിവരാണ് ഈ താരങ്ങള്‍. ഇതില്‍ ഡു പ്ലെസിസിനാണ് കൂടുതല്‍ സാധ്യത. നേരത്തെ ദക്ഷിണാഫ്രിക്കന്‍ നായകനായുള്ള അനുഭവസമ്പത്തും ഡു പ്ലെസിസിനുണ്ട്. മാക്‌സ്വെല്ലിന് നായകസ്ഥാനം കൂടുതല്‍ ഭാരമായേക്കുമെന്നാണ് വിലയിരുത്തല്‍. വിരാട് കോലിയുടെ കൂടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും ഫ്രാഞ്ചൈസി പുതിയ നായകനെ തീരുമാനിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :