ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ അടക്കം പ്രമുഖ താരങ്ങളെ സ്വന്തമാക്കാന്‍ ആര്‍സിബി

രേണുക വേണു| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (09:30 IST)

മെഗാ താരലേലത്തില്‍ പ്രമുഖ താരങ്ങളെ ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍, ബാറ്റര്‍ അമ്പാട്ടി റായിഡു, യുവതാരം റിയാന്‍ പരാഗ് തുടങ്ങിയവരെ ആര്‍സിബി ലേലത്തില്‍ സ്വന്തമാക്കുമെന്നാണ് ഫ്രാഞ്ചൈസിയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഹോള്‍ഡര്‍ ഹൈദരബാദ് താരമായിരുന്നു. അമ്പാട്ടി റായിഡു ചെന്നൈ സൂപ്പര്‍ കിങ്‌സിനും റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സിനും വേണ്ടിയാണ് ഐപിഎല്ലില്‍ കളിച്ചിരുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :