ഈ യുവതാരത്തിനായി ആര്‍സിബി ഉന്നമിട്ടിട്ടുണ്ട്; എത്ര കോടി വേണമെങ്കിലും മുടക്കും ! ബുദ്ധി കോലിയുടെ

രേണുക വേണു| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (15:01 IST)

ഒരു ഇന്ത്യന്‍ യുവതാരത്തിനായി വലവിരിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എത്ര കോടി ചെലവഴിച്ചാണെങ്കിലും ഈ യുവതാരത്തെ സ്വന്തമാക്കണമെന്നാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം. വിരാട് കോലിയുടെ നിര്‍ദേശ പ്രകാരമാണ് ഈ യുവതാരത്തിനായി ആര്‍സിബി ഫ്രാഞ്ചൈസി ചരടുവലി നടത്തുന്നത്. 15 കോടി രൂപ വരെ ഈ താരത്തിനായി ആര്‍സിബി മാറ്റിവയ്ക്കും. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഇഷാന്‍ കിഷന് വേണ്ടിയാണ് ആര്‍സിബിയുടെ നീക്കം. ഇഷാന്‍ കിഷന്‍ എത്തിയാല്‍ വിരാട് കോലിക്കൊപ്പം ഓപ്പണറാകും. ഫെബ്രുവരി 12, 13 തിയതികളിലായാണ് മഹാതാരലേലം നടക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :