'എനിക്ക് വിക്കറ്റിന് പിന്നില്‍ നിന്ന് തമിഴ് പറയാന്‍ പറ്റില്ല'; ആര്‍സിബിയില്‍ എത്തിയ ദിനേശ് കാര്‍ത്തിക്കിന്റെ ഏറ്റവും വലിയ വിഷമം ഇതാണ് !

രേണുക വേണു| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (17:43 IST)

ഐപിഎല്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പ്. ആര്‍സിബി താരം ദിനേശ് കാര്‍ത്തിക്കിലേക്കാണ് എല്ലാ കണ്ണുകളും. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന ദിനേശ് കാര്‍ത്തിക്ക് മെഗാ താരലേലത്തിലൂടെ ആര്‍സിബിയിലെത്തി. തനിക്ക് ഏറെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിക്കെതിരെ കളിക്കുന്നതിന്റെ ത്രില്ലിലാണ് ദിനേശ് കാര്‍ത്തിക്ക് ഇപ്പോള്‍.

ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ടീമിനെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ചെറിയ അസ്വസ്ഥതയുണ്ടെന്ന് കാര്‍ത്തിക് പറയുന്നു. കൊല്‍ക്കത്ത വിട്ടതില്‍ ഏറ്റവും വലിയ നഷ്ടമായി തനിക്ക് തോന്നുന്ന കാര്യവും ദിനേശ് കാര്‍ത്തിക്ക് വെളിപ്പെടുത്തി. വിക്കറ്റിനു പിന്നില്‍ നിന്ന് തമിഴില്‍ ബൗളര്‍മാരോട് സംസാരിക്കാന്‍ സാധിക്കാത്തതാണ് താന്‍ ആര്‍സിബിയില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതെന്ന് കാര്‍ത്തിക്ക് പറഞ്ഞു. കൊല്‍ക്കത്തയില്‍ ആണെങ്കില്‍ എനിക്ക് ആരോടും തമിഴില്‍ സംസാരിക്കാം. പ്രത്യേകിച്ച് ബൗളര്‍മാരോട്. പക്ഷേ, ആര്‍സിബിയില്‍ അങ്ങനെയല്ല. ആര്‍സിബിയില്‍ ഇംഗ്ലീഷോ ഹിന്ദിയോ മാത്രം അറിയുന്നവരാണ് കൂടുതല്‍ സഹതാരങ്ങളുമെന്ന് കാര്‍ത്തിക്ക് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :