'കിടിലന്‍ പ്രകടനം'; ഷമിയെ അഭിനന്ദിച്ച് അമേരിക്കന്‍ അഡല്‍ട്ട് സിനിമാ താരം

രേണുക വേണു| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (13:53 IST)

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ അഭിനന്ദിച്ച് അമേരിക്കയിലെ പ്രശസ്തയായ അഡല്‍ട്ട് സിനിമാതാരം കെന്‍ന്ദ്ര ലസ്റ്റ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് മുഹമ്മദ് ഷമി. ഐപിഎല്‍ 15-ാം സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഗുജറാത്ത് തോല്‍പ്പിച്ചിരുന്നു. ലഖ്‌നൗവിന്റെ മൂന്ന് വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. ഈ ബൗളിങ് പ്രകടനത്തിന്റെ പേരിലാണ് കെന്‍ന്ദ്ര ലസ്റ്റ് ഷമിയെ അഭിനന്ദിച്ചിരിക്കുന്നത്. ഷമിയുടെ പ്രകടനം എല്ലാ അര്‍ത്ഥത്തിലും ഗംഭീരമെന്നാണ് കെന്‍ന്ദ്രയുടെ വാക്കുകള്‍. ട്വിറ്ററിലൂടെയാണ് പ്രശംസ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :