1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Delhi Capitals Rainbow Jersey

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് മഴവില്ല് ജേഴ്‌സിയില്‍ കളിക്കാന്‍ കാരണമെന്ത്?

Delhi Capitals
റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് മഴവില്ല് ജേഴ്‌സിയിലാണ് കളിക്കാനിറങ്ങുക. മുംബൈ ഇന്ത്യന്‍സാണ് ഡല്‍ഹിയുടെ എതിരാളികള്‍. റെഗുലര്‍ ജേഴ്‌സിയില്‍ നിന്ന് വ്യത്യസ്തമാണ് ഡല്‍ഹിയുടെ മഴവില്ല് ജേഴ്‌സി. ഇന്ത്യയുടെ വൈവിധ്യങ്ങളെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി ഫ്രാഞ്ചൈസി മഴവില്ല് ജേഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. ഡല്‍ഹിയുടെ സാധാരണ ജേഴ്‌സിയില്‍ നിന്ന് വ്യത്യസ്തമായി ഇളം നിറമാണ് ഇതിന്. 'ഈ മനോഹരമായ രാജ്യത്തെ വൈവിധ്യങ്ങളെ ആഘോഷിക്കുന്നു' എന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പുതിയ ജേഴ്‌സി പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് ഡല്‍ഹി മഴവില്ല് ജേഴ്‌സി അണിഞ്ഞത്. ഈ മത്സരത്തില്‍ ഡല്‍ഹി വിജയിക്കുകയും ചെയ്തു. 
 
അടുത്ത ലേഖനം
ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കില്ല, ഇനിയും അവസരങ്ങള്‍ നല്‍കും; മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുമെന്ന് രവി ശാസ്ത്രി