രേണുക വേണു|
Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (14:51 IST)
ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഹാര്‍ജിക് പാണ്ഡ്യയെ ഒഴിവാക്കില്ല. ഹാര്‍ദിക് പാണ്ഡ്യ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയിരുന്നു. ഈ ഇന്നിങ്‌സ് പ്രതീക്ഷ നല്‍കുന്നതായി രവി ശാസ്ത്രി പറഞ്ഞു.
'ഹാര്‍ദിക് പാണ്ഡ്യ വളരെ ആത്മവിശ്വാസമുള്ള കളിക്കാരനാണ്. വളരെ നീണ്ട കാലമായി എനിക്ക് ഹാര്‍ദിക്കിനെ അറിയാം. ഒരിക്കല്‍ അയാള്‍ മികച്ച ഇന്നിങ്‌സ് കളിച്ചാല്‍ പിന്നീട് നാലോ അഞ്ചോ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും,' ശാസ്ത്രി പറഞ്ഞു.
ഹാര്‍ദിക് പാണ്ഡ്യയെ ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി മറ്റൊരു ഓള്‍റൗണ്ടറെ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഹാര്‍ദിക്കിന്റെ കഴിവിനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാനാണ് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ തീരുമാനം.