ഒരു സെക്കന്‍ഡ് വൈകിയിരുന്നെങ്കില്‍ ബാറ്റ് കൊണ്ട് റിഷഭ് പന്ത് ദിനേശ് കാര്‍ത്തിക്കിന്റെ തലയില്‍ അടിച്ചേനെ ! (വീഡിയോ)

രേണുക വേണു| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (20:39 IST)

ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെയുണ്ടായ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇപ്പോള്‍ രസകരമായ സംഭവമായാണ് ക്രിക്കറ്റ് ആരാധകര്‍ കാണുന്നതെങ്കിലും ഒന്നോ രണ്ടോ സെക്കന്‍ഡ് മാറിയിരുന്നെങ്കില്‍ സ്ഥിതി ഇങ്ങനെ ആകുമായിരുന്നില്ല !

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 17-ാം ഓവറിലാണ് സംഭവം. ഡല്‍ഹിക്ക് വേണ്ടി നായകന്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നു. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തിയാണ് ബൗള്‍ ചെയ്യുന്നത്. മിഡ് വിക്കറ്റിനു മുകളിലൂടെ വരുണ്‍ ചക്രവര്‍ത്തിയുടെ ബോള്‍ കളിക്കാനാണ് റിഷഭ് പന്ത് ശ്രമിച്ചത്. എന്നാല്‍, ബോള്‍ ബാറ്റില്‍ തട്ടിയില്ല. പകരം പന്തിന്റെ ബാക്ക് ലെഗില്‍ ബോള്‍ കൊള്ളുകയായിരുന്നു. കാലില്‍ കൊണ്ട ബോള്‍ ബൗണ്‍സ് ചെയ്ത് സ്റ്റംപ്‌സിലേക്ക് പോകുന്നതായി കണ്ട റിഷഭ് പന്ത് തന്റെ സര്‍വ ശക്തിയുമെടുത്ത് ബാറ്റുകൊണ്ട് ആഞ്ഞടിക്കാന്‍ ശ്രമിച്ചു. ആ സമയത്താണ് പന്തെടുക്കാന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് മുന്നിലേക്ക് കയറിവന്നത്. തലനാരിഴയ്ക്ക് കാര്‍ത്തിക് രക്ഷപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ റിഷഭ് പന്തിന്റെ ബാറ്റ് കാര്‍ത്തിക്കിന്റെ ഹെല്‍മറ്റില്‍ ശക്തിയായി പതിക്കുമായിരുന്നു !
ഈ സംഭവത്തിനു ശേഷം പന്ത് അപ്പോള്‍ തന്നെ കാര്‍ത്തിക്കിനോട് മാപ്പ് പറഞ്ഞു. കാര്‍ത്തിക്കും ഒരല്‍പ്പം ചിരിയോടെയാണ് സംഗതികള്‍ എടുത്തത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :