ക്യാപ്റ്റന്‍സിയില്ലാതെ തുടരാമോ എന്ന് ചോദിച്ചു; ഡല്‍ഹി ഫ്രാഞ്ചൈസിയോട് ബൈ പറഞ്ഞ് ശ്രേയസ് പടിയിറങ്ങി

രേണുക വേണു| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (10:19 IST)

നായകസ്ഥാനം ഇല്ലാതെ ഫ്രാഞ്ചൈസിയില്‍ തുടരാമോ എന്ന് ശ്രേയസ് അയ്യരോട് ചോദിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഏതൊക്കെ താരങ്ങളെ മെഗാ ലേലത്തിനു മുന്‍പ് നിലനിര്‍ത്തണമെന്ന് ഇന്നലെയാണ് വിവിധ ഫ്രാഞ്ചൈസികള്‍ ഔദ്യോഗികമായി തീരുമാനിച്ചത്. ഇതിനു മുന്‍പാണ് ശ്രേയസ് അയ്യരെ ഫ്രാഞ്ചൈസി സമീപിച്ചത്. നായകസ്ഥാനം ഇല്ലാതെ ഫ്രാഞ്ചൈസിയില്‍ തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് അധികൃതര്‍ ചോദിച്ചു. എന്നാല്‍, താല്‍പര്യമില്ല എന്നായിരുന്നു മറുപടി.

റിഷഭ് പന്ത് നായകസ്ഥാനത്ത് തുടരണമെന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം. ഇതാണ് ശ്രേയസ് അയ്യര്‍ക്ക് തിരിച്ചടിയായത്. ക്യാപ്റ്റന്‍സി ഇല്ലാത്തതിനാല്‍ ശ്രേയസ് ഡല്‍ഹി ബന്ധം അവസാനിപ്പിച്ചു. റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്ദ്രേ നോര്‍ക്കിയ എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :