ശ്രേയസ് തുടരും, കോലി തിരിച്ചെത്തിയാല്‍ രഹാനെയോ പൂജാരയോ പുറത്ത് ! ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റത്തിനു സാധ്യത

രേണുക വേണു| Last Modified ശനി, 27 നവം‌ബര്‍ 2021 (09:24 IST)

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. വിരാട് കോലി വിശ്രമത്തിനു ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയാല്‍ മുതിര്‍ന്ന താരങ്ങളായ അജിങ്ക്യ രഹാനെയോ ചേതേശ്വര്‍ പൂജാരയോ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കും. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമില്‍ കുറച്ച് നാളത്തേക്ക് പരീക്ഷിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പൂജരയോ രഹാനെയോ പുറത്തിരിക്കേണ്ടിവരും. ഫോം വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുന്ന രഹാനെയെ മാറ്റിനിര്‍ത്താനാണ് കൂടുതല്‍ സാധ്യത. ചേതേശ്വര്‍ പൂജാര വണ്‍ഡൗണ്‍ ബാറ്ററായി തുടരുകയാണെങ്കില്‍ വിരാട് കോലി നാലാമനായും ശ്രേയസ് അയ്യര്‍ അഞ്ചാമനായും ബാറ്റ് ചെയ്യാന്‍ എത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :