ഐപിഎൽ സംപ്രേക്ഷണാവകാശത്തിൽ നിന്ന് ആമസോൺ പിന്മാറി

അഭിറാം മനോഹർ| Last Modified ശനി, 11 ജൂണ്‍ 2022 (08:58 IST)
സംപ്രേക്ഷണാവകാശം സ്വന്തമാക്കാനുള്ള ശ്രമത്തിൽ നിന്ന് ഒടിടി ഭീമന്മാരായ ആമസോൺ പിന്മാറി. ഇന്നലെയായിരുന്നു സംപ്രേക്ഷണാവകാശത്തിനായുള്ള ടെക്നിക്കൽ ബിഡ് സമർപ്പിക്കാനുള്ള അവസാനതീയതി. ഈ മാസം 12,13 തീയതികളിൽ ഒന്നിലായിരിക്കും ഇ ലേലം നടക്കുക.

പത്ത് കമ്പനികളാണ് സ്ട്രീമിംഗ്, ടെലിവിഷന്‍ സംപ്രേഷണം സ്വന്തമാക്കാനായി ഇപ്പോള്‍ രംഗത്തുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18,ഡിസ്‌നി ഹോട്ട്സ്റ്റാർ,സ്റ്റാർ ഗ്രൂപ്പ്,സീ ടിവി,സോണി എന്നിവരാണ് മുൻ നിരയിലുള്ളത്. ഇതിൽ റിലയൻസ് ലേലം പിടിക്കാനാണ് സാധ്യതയേറെയും. 2023-2027 വര്ഷങ്ങളിലേക്കുള്ള ടെലിവിഷൻ,ഡിജിറ്റൽ സംപ്രേക്ഷണാവകാശത്തിന് വേണ്ടിയാണ് ലേലം. നിലവിൽ 74 ഐപിഎൽ മത്സരങ്ങളാണ് ഒരു സീസണിൽ ഉള്ളത്. എന്നാൽ ഇത് ഭാവിയിൽ 94 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :