ലോകകപ്പിൽ ഓസീസ് പിച്ചുകളിൽ പന്ത് അപകടം വിതയ്ക്കും, മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്

അഭിറാം മനോഹർ| Last Modified വെള്ളി, 10 ജൂണ്‍ 2022 (17:45 IST)
ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിൽ റിഷഭ് പന്ത് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്. ഓസീസിലെ ബൗൺസ് ലഭിക്കുന്ന ഫ്‌ലാറ്റ് പിച്ചുകളിൽ അസാധാരണമാം വിധം അപകടകാരിയായിരിക്കും പന്തെന്നാണ് പോണ്ടിങ് പറയുന്നത്.

അതിശയിപ്പിക്കുന്ന കളിക്കാരനാണ് പന്ത്. ഓസീസിലെ ഫ്‌ളാറ്റും ബൗൺസിയുമായ പിച്ചുകളിൽ അയാൾ ആരെക്കാളും അപകടകാരിയാകും. ടൂർണമെന്റിൽ നോക്കി വയ്‌ക്കേണ്ട കളിക്കാരിൽ ഒരാളാണ് അവൻ. പോണ്ടിങ് പറഞ്ഞു.

ബാറ്റിംഗിൽ അഞ്ചാമതാണ് അവൻ ഇറങ്ങുന്നത്. എന്നാൽ 7-8 ഓവറുകൾ ബാക്കി നിൽക്കുന്ന അവസ്ഥയിൽ രണ്ട് വിക്കറ്റുകൾ മാത്രമാണ് നഷ്ടപ്പെട്ടതെങ്കിലും പന്തിനെ ഞാൻ ബാറ്റിംഗ് പൊസിഷനിൽ മുകളിലേക്ക് കയറ്റും.പോണ്ടിങ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :