ഏതെങ്കിലും പേരുകള്‍ നിരോധിച്ചുകൊണ്ട് ഒരു പട്ടികയും സൌദി അറേബ്യയില്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് ഔദ്യോഗിക വക്താവ് മുഹമ്മദ് അല്‍ ജാസര്‍ അറിയിച്ചതായും റിപ്പോര്‍ട്ട്.
സൌദിയില്‍ അമ്പത് പേരുകള്‍ നിരോധിച്ചതായി അടുത്തിടെ വാര്‍ത്ത പ്രചരിച്ചിരുന്നു. അമ്പതോളം പേരുകള്‍ സൌദിയില്‍ നിരോധിച്ചതായി ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലും ചില മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു.
ഇത്തരം വാര്ത്തുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും എന്നാല്‍ മതപരമായ വിലക്കുകള്‍ ഉള്ളതും സാമൂഹികമായി അനുചിതവുമായ പേരുകള്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാതിരിക്കുന്ന നടപടി തുടരുമെന്നും ആഭ്യന്തര വകുപ്പ് വക്താവ് മുഹമ്മദ് ജാസര്‍ അറിയിച്ചു.
പേരുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകള്‍ പ്രവാസികളെ ആശങ്കപ്പെടുത്തിയിരുന്നു. മന്ത്രാലയത്തിന്റെ ഉത്തരവ് സൗദിയിലെ ഒരു പ്രാദേശിക മാധ്യമമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.