സമയപരിധി കഴിഞ്ഞിട്ടും പദവി ശരിയാക്കാത്ത 41 ഓണ്‍ലൈന്‍ പത്രങ്ങള്‍ നിരോധിക്കാന്‍ സൗദി ഭരണകൂടം തയ്യാറെടുക്കുന്നു. പ്രസിദ്ധീകരണ നിയമത്തിലെ ഒന്‍പതാം വകുപ്പ് 19-മത് അനുച്ഛേദം നടപ്പിലാക്കാത്ത സ്ഥാപനങ്ങളെയാണ് നിരോധിക്കുന്നത്.
വ്യവസ്ഥ നടപ്പിലാക്കാന്‍ വാര്‍ത്താവിതരണമന്ത്രാലയം ആറുമാസത്തെ സമയപരിധി നല്‍കിയിരുന്നു. സമയപരിധി കഴിഞ്ഞിട്ടും വ്യവസ്ഥകള്‍ പാലിക്കാത്ത പത്രങ്ങളാണ് അടച്ചുപൂട്ടേണ്ടി വരിക.