റിയാദ്. മദീനയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചു. ഉംറ നിര്‍വഹിക്കാനായി ഈജിപ്‌തില്‍നിന്നെത്തിയ സംഘം താമസിച്ച ഇഷ്‌റഖ് അല്‍ മദീനാ ഹോട്ടലിലാണ് തീപിടിത്തം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. നൂറ്റിമുപ്പതോളം പേര്‍ക്ക് പരുക്കുണ്ട്. ഹോട്ടലില്‍ എഴുനൂറോളം പേരുണ്ടായിരുന്നു. അഗ്നിശമനസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടല്‍ സ്ഥിതിചെയ്യുന്ന സിത്തീന്‍ സ്ട്രീറ്റ് റോഡ് അടച്ചിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം.