‘കസബും അഫ്സലും തൂക്കിലേറ്റപ്പെട്ട ശേഷം സരബ്ജിതിന് നിരന്തരം ഭീഷണി ഉണ്ടായി’
ലാഹോര്‍|
WEBDUNIA|
PRO
PRO
പാകിസ്ഥാനിലെ ജയിലില്‍ ആക്രമിക്കപ്പെട്ട ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ത്യക്കാരായ തടവുകാരനാണ് സരബ്ജിതിനെ ആക്രമിച്ചത് എന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സരബ്ജിതിന്റെ സഹോദരി ആരോപിച്ചു.
പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരു, മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ കസബ് എന്നിവരെ തൂക്കിലേറ്റിയ ശേഷം സരബ്ജ്തിന് സഹതടവുകാരില്‍ നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇന്ത്യ അഫ്സല്‍ ഗുരുവിനെയും കസബിനെയും തൂക്കിലേറ്റിയതിന് പകരമായി തന്നെ ഞങ്ങള്‍ കൊല്ലും എന്ന് തടവുകാര്‍ ഭീഷണിപ്പെടുത്താറുണ്ടെന്ന് സരബ്ജ്റ്റിത് അഭിഭാഷകനോട് പറഞ്ഞിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
സരബ്ജിത് നിരന്തര ഭീഷണി നേരിട്ടിട്ടും ജയില്‍ അധികൃതര്‍ തക്കതായ നടപടി സ്വീകരിച്ചില്ല എന്നും ആരോപണമുണ്ട്. ഇഷ്ടികയും പാത്രങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സരബ്ജിതിന്റെ തലയ്ക്ക് മാരകമായി മുറിവേറ്റു.