കോടതിയില്‍ നില്‍ക്കുമ്പോള്‍ അപമാനം തോന്നി: മുഷറഫ്

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
ജാമ്യം നീട്ടിക്കിട്ടാന്‍ കോടതിയില്‍ നില്‍ക്കുമ്പോള്‍ തനിക്ക് അല്പം അപമാനവും നാണക്കേടും തോന്നിയെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. താന്‍പ്രതിയായ വിവിധ കേസുകളില്‍ മുന്‍‌കൂര്‍ ജാമ്യം നീട്ടിക്കിട്ടാനാണ് മുഷറഫ് കോടതിയില്‍ എത്തിയത്.

'ഇതാദ്യമായാണ് ഞാന്‍ കോടതിമുറിയിലെത്തുന്നത്. എനിക്കെതിരെയുള്ള കേസുകള്‍ക്ക് തെളിവില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാത്തതു കൊണ്ടാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കോടതി മുറിയിലേക്ക് ജഡ്ജി കടന്നുവരുന്നത് കണ്ട് എഴുന്നേറ്റ് നിന്നപ്പോള്‍ തനിക്ക് അല്പം അപമാനവും നാണക്കേടും തോന്നി”- ഒരു ദശാബ്ദത്തോളം പാകിസ്ഥാന്‍ ഭരിച്ച 69കാരനായ മുഷറഫ് പറഞ്ഞു.

മുഷറഫ് കോടതിയില്‍ എത്തിയപ്പോള്‍ ഒരാള്‍ അദ്ദേഹത്തിനു നേരെ ചെരുപ്പ് എറിഞ്ഞിരുന്നു. എന്നാല്‍ ചെരുപ്പ് തന്റെ ദേഹത്ത് കൊണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :