ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റാന്‍ ശ്രമം

ഇസ്ലാമാബാദ്| WEBDUNIA| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2012 (16:03 IST)
PRO
PRO
പാകിസ്ഥാനിലെ ദക്ഷിണ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റാന്‍ ശ്രമം നടന്നതായി പരാതി. ഘോട്കി ജില്ലയിലെ മിര്‍പൂര്‍ മതേലോയില്‍ നിന്നുള്ള പെണ്‍കുട്ടിയേയാണ് തട്ടിക്കൊണ്ടുപോയത്.

പ്രസിഡന്റ് ആസിഫലി സര്‍ദാരി ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സിന്ധ് സര്‍ക്കാരിനോട് പ്രസിഡന്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാനില്‍ ന്യൂനപക്ഷ സമൂഹം ഏറ്റവും കൂടുതലുള്ള മേഖലയാണ് സിന്ധ് പ്രവിശ്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :