സ്‌കൂള്‍ ബസില്‍ സ്‌ഫോടനം: 17 കുട്ടികള്‍ വെന്ത് മരിച്ചു

ഇസ്‌ലാമാബാദ്| WEBDUNIA|
PTI
PTI
പാകിസ്ഥാനില്‍ സ്‌കൂള്‍ ബസില്‍ പ്രകൃതിവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 കുട്ടികള്‍ വെന്തുമരിച്ചു. ഏഴ് കുട്ടികള്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു.

ശനിയാഴ്ച രാവിലെ കുട്ടികളുമായി സ്‌കൂളിലേക്കുപോയ ബസിലാണ് സ്‌ഫോടനം ഉണ്ടായത്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്തിലാണ് സംഭവം. ഗുരുതരമായ പൊള്ളലേറ്റ കുട്ടികളെ ഇസ്‌ലാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ പാക് സര്‍ക്കാര്‍ അപലപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :