ബ്രേക്കിങ് ന്യൂസ് റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം അമേരിക്കയിലെ ബോസ്റ്റണ്‍ ഗ്ലോബ് കരസ്ഥമാക്കി. ഭരണത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് അവാര്‍ഡെന്ന് ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ സ്‌നോഡന്‍ പറഞ്ഞു. ചാരപ്രവര്‍ത്തനത്തിന് അമേരിക്ക കുറ്റം ചുമത്തിയതിനെ തുടര്‍ന്ന്, റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുകയാണ് സ്‌നോഡന്‍ ഇപ്പോള്‍.
കവിതാ വിഭാഗത്തില്‍ ഇന്ത്യന്‍ വംശജനായ വിജയ് ശേഷാദ്രിക്കാണ് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചത്. '3 സെക്ഷന്‍സ്' എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ അതിന് അര്‍ഹനാക്കിയത്.