ചാരവൃത്തി: യുവാവിനെ കൊന്ന് ഗോള്‍പോസ്റ്റില്‍ തൂക്കി
സന|
WEBDUNIA|
PRO
PRO
അമേരിക്കയ്ക്കുവേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് അല്‍ ക്വയ്ദ പ്രവര്‍ത്തകര്‍ യുവാവിനെ വെടിവച്ചുകൊന്നു. യെമനിലെ തെക്കുകിഴക്കന്‍ നഗരമായ ഷഹറിലെ ഫുട്ബാള്‍ ഗ്രൗണ്ടിലെ ഗോള്‍പോസ്റ്റില്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ എവിടെവച്ചാണ് കൊന്നതെന്ന് വ്യക്തമല്ല.മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാവും ഇത് ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അമേരിക്കയുമായി ഇടപെടുന്ന എല്ലാവര്‍ക്കും ഇതായിരിക്കും അനുഭവമെന്ന് അല്‍ക്വയ്ദ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവര്‍ പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്ത നോട്ടീസില്‍ പറയുന്നു.
കൊല്ലപ്പെട്ടയാള്‍ വാഹനങ്ങളില്‍ മൈക്രോചിപ്പുകള്‍ പിടിപ്പിച്ചെന്നും അമേരിക്കന്‍ വിമാനങ്ങള്‍ക്കെതിരെ മിസൈലുകള്‍ തൊടുക്കുന്ന വീടുകളില്‍ കഴിഞ്ഞു എന്നുമാണ് നോട്ടീസില്‍ ആരോപിക്കുന്നത്. പ്രദേശത്ത് അല്‍ ക്വ ഇദയ്ക്ക് സ്വാധീനമുണ്ട്.